- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ട്രെയിനുകളും ഒരു ചരക്കുവണ്ടിയും പിടിച്ചിടേണ്ടി വന്നു; ലെവൽക്രോസിൽ കുടുങ്ങിയ ചരക്കുലോറി ഉടമ ഒന്നേ മുക്കാൽലക്ഷം നഷ്ടപരിഹാരം അടയ്ക്കണമെന്ന് റെയിൽവേ

തലശേരി: കൊടുവള്ളി റെയിൽവേ ഗേറ്റ് ലെവൽക്രോസിൽ ചരക്കുലോറി കുടുങ്ങി ട്രെയിൻഗതാഗതം തടസപ്പെട്ട സംഭവത്തിൽ ലോറിയുടെ ഉടമ റെയിൽവേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാൽ ലക്ഷം നൽകണമെന്ന് നിർദ്ദേശം. അപകടത്തെ തുടർന്ന് റെയിൽവേയ്ക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുക്കൊണ്ടാണ് 1,77,000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്.
ഇതുസംബന്ധിച്ചു റെയിൽവേ എൻജിനിയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അപകടമുണ്ടായതിനെ തുടർന്ന് ചരക്കുലോറി ഡ്രൈവർ ശരൺരാജിനെ റെയിൽവേയുടെ അധികൃതരുടെ നിർദ്ദേശപ്രകാരം ആർ.പി. എഫ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉടമ പിഴയടച്ചില്ലെങ്കിൽ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്്ച്ച പന്ത്രണ്ടരയ്ക്കാണ് കൊടുവള്ളി റെയിൽവേ ഗേറ്റുവഴി മൊബൈൽ ടവറിന്റെ സ്റ്റീൽ ബാറുകളും മറ്റു ഉപകരണങ്ങളുമായി അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ടു താഴേക്ക് വന്നത്. ഇതിനിടെയിൽ റെയിൽവേ ഗേറ്റിന്റെ തൂൺ തകർത്ത്ലോറി പാളത്തിൽ കുടുങ്ങുകയായിരുന്നു. ഇതുകാരണം നാലു ട്രെയിനുകളും ഒരു ചരക്കുവണ്ടിയും പിടിച്ചിടേണ്ടി വന്നു. ഒടുവിൽ ക്രെയിൻ ഉപയോഗിച്ചാണ് ചരക്കുലോറി മാറ്റിയത്. കൊൽക്കൊത്തയിൽ നിന്നും വന്ന ലോറിയാണ് സ്ഥിരം അപകടമേഖലയായതലശേരി കൊടുവള്ളിയിലെ റെയിൽവെ ലെവൽ ക്രോസിൽകുടുങ്ങിയത്.


