കാസർകോട് : കേരളത്തെ കലാപത്തിലേക്ക് തള്ളിനീക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾ ബോധപൂർവ്വമായ അജണ്ടയുടെ ഭാഗമാണെന്നും ഇതിനെ പരാജയപ്പെടുത്താൻ ഇടത് പക്ഷചേരിയെ ശക്തിപ്പെടുത്തി മതനിരപേക്ഷ പ്രതിരോധനിര കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും ഐ എൻ എൽ കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു

കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലുണ്ടായ ബീഫ് വിവാദവും, ഗൾഫ് നാടുകളിലേക്ക് പോകാൻ മുസ്ലിങ്ങൾക്ക് പാസ്‌പോർട്ട് അനുവദിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണെന്ന ശശി കല ടീച്ചറുടെ പ്രസ്ഥാവനയും, പി സി ജോർജിന്റെ വിവാദ പ്രസംഗവുമൊക്കെ ഗുഢ നീക്കങ്ങളുടെ ഭാഗമാണ്.

സംഘ ശക്തികളുടെ ഇത്തരം നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. ഇടത് സർക്കാരും പ്രബുദ്ധരായ കേരള സമൂഹം ഗൂഢ നീക്കങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എം.കെ. ഹാജി കോട്ടപ്പുറം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ. കുഞ്ഞബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.എ.കെ. കമ്പാർ, ഇഖ്ബാൽ മാളിക, എം.യു. ഹംസ, സാലിം ബേക്കൽ, മുസ്തഫ കുമ്പള, മജീദ് മേൽപ്പറമ്പ്, ബി.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി അമീർ കോടിയിൽ സ്വാഗതവും, സെക്രട്ടറി അമീറലി കളനാട് നന്ദിയും പറഞ്ഞു.ജില്ലാ ആക്ടിങ് പ്രസിഡന്റായി ഇഖ്ബാൽ മാളികയെ തെരഞ്ഞെടുത്തു.