വാണിജ്യ, ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ ക്രമാതീതമായ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശ്ശൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഫെവിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ജെലിൻ ജോൺ വിറക് കൈമറി ഉദ്ഘാടനം നിർവഹിച്ചു.

ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ചാലിശ്ശേരി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി, ജനറർ സെക്രട്ടറി സജീഷ് ഈച്ചരത്ത്, മുൻ കൗൺസിലർ പ്രിൻസി രാജു, കെ.ഗോപാലകൃഷ്ണൻ, സി.സി.ഡേവി, റിജോയ് ജോയ്‌സൺ, രാജു കുരിയാക്കോസ്,വിജീഷ്, ജരാർദ്ദ് കൊക്കൻ, ജോബി ബെൻസ്, അജിത്ത് കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.