- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചു; യുവതി അകൽച്ച കാണിക്കുന്നെന്ന് തോന്നിയതോടെ ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുത്ത് പ്രതികാരം: യുവാവ് അറസ്റ്റിൽ
കൊച്ചി: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കാനഡയിൽ താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. യുവതി വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
കുറച്ചു കാലത്തിനു ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാൾക്കു സംശയം തോന്നി. തുടർന്നു വൈരാഗ്യത്തിൽ ഇയാൾ പീഡന ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ