- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവനത്തിന് പെൺവായന മത്സരം സംഘടിപ്പിച്ച് ചക്കുവള്ളി മിഴി ഗ്രന്ഥശാല
കുന്നത്തൂർ: - വായനശീലത്തിലൂടെ വനിതാ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുക എന്ന ലക്ഷ്യവുമായി കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം പെൺവായനമത്സരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശിക്കപ്പെട്ട നാല് പുസ്തകങ്ങളെ ആസ്പദമാക്കി പെൺവായനമത്സരവും തുടർന്ന് പെണ്ണിടങ്ങൾ എന്ന പേരിൽ സെമിനാറും, പെൺ ശബ്ദങ്ങൾ എന്ന പേരിൽ വനിതകവി അരങ്ങും സംഘടിപ്പിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി അദ്ധ്യക്ഷത വഹിച്ചു.
മിനി സ്‌ക്രീൻ താരംഗോപൻ കൽഹാരം,അക്കരയിൽ ഹുസൈൻ, ബി.ബിനീഷ്, സി ഡി എസ് അംഗം ഷെഹ്നഇന്ദിരാ കൃഷ്ണ ,തിലകം വിജയൻ,രേണുക ഗണേശ്,റ്റി എസ് നൗഷാദ്,ഇർഷാദ് കണ്ണൻ,റജീവ് പ്ലാമൂട്ടിൽ, മാത്യൂ പടിപ്പുരയിൽ, സബീന ബൈജു, എച്ച് ഹസീന എന്നിവർ പ്രസംഗിച്ചു.