കോട്ടയം : ആധുനിക യുഗത്തിൽ കേരളാ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കുക, പാർട്ടിയെ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള ഐ.റ്റി. ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് രൂപവത്ക്കരിച്ചു.

അപു ജോൺ ജോസഫാണ് സംസ്ഥാന പ്രസിഡന്റ്. ജെയ്സ് ജോൺ വെട്ടിയാർ
(സംസ്ഥാന ജനറൽ സെക്രട്ടറി, ഓഫീസ് ചാർജ്) ജോബിൻ എസ്.കൊട്ടാരം, ജയ്സൺ ഓലിക്കൽ (പ്രൊഫഷണൽ കോൺഗ്രസ്സ് കോ-ഓർഡിനേറ്റർമാർ), മാത്യു പുല്യാട്ടേൽ
തരകൻ, ജോസഫ് മാത്യു (സോഷ്യൽ മീഡിയാ കോർഡിനേറ്റർമാർ), ഷൈജു കോശി
(സംഘടനാ ചുമതലയുള്ള കോർഡിനേറ്റർ), സാജൻ തോമസ്, ഡോ. അമൽ ടോം ജോസ് (മീഡിയാ കോർഡിനേറ്റർമാർ), സിജു നെടിയത്ത് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
അയ്യായിരം പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 23 ന് എറണാകുളത്തുവച്ച് വിശാല കൺവൻഷൻ നടത്തുവാനും തീരുമാനിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ മെയ് 26 ന് തൃക്കാക്കരയിൽ വച്ച് സംഘടിപ്പിക്കുവാനും, സ്‌ക്വാഡുകൾ രൂപവല്ക്കരിച്ച് ഭവന സന്ദർശനം സംഘടിപ്പിക്കുവാനും ഐ.റ്റി. ആൻഡ് പ്രൊഫഷണൽ കോൺഗ്രസ്സ് തീരുമാനിച്ചു.