*][/ഒല്ലൂക്കര നെട്ടിശ്ശേരി വില്ലേജുകൾ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.യു.മുത്തു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി.അഭിലാഷ് തുടർന്ന് നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.

റവന്യു വകുപ്പ് മന്ത്രിയും, എംഎ‍ൽഎ യും ഒരേ പാർട്ടിക്കാരായിട്ടും വിഭജനം യാഥാർത്ഥമാക്കുവാൻ സാധിക്കാത്തത് അവരുടെ കെടുകാര്യസ്ഥതയും, കഴിവുകേടുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.സി.അഭിലാഷ് പറഞ്ഞു. ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകൾ വിഭജിക്കണമെന്നുള്ള ആവശ്യം കാലങ്ങളായി പൊതുജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇതിനായി തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ, എംപി.വിൻസെന്റ് എംഎൽഎ എന്നിവർ പ്രൊപ്പോസൽ കൊടുത്തിട്ടുള്ളതിൻ പ്രകാരം പുതിയ കെട്ടിടം പണി കഴിഞ്ഞ് ഉദ്ഘാടനം നടത്തുന്നത്.

വില്ലേജ് ഓഫീസ് അങ്കണത്തിൽ രണ്ടു കെട്ടിടങ്ങൾ ഉണ്ടായിട്ടും വലിയ പ്രദേശമായ ഈ വില്ലേജ് വിഭജിക്കാതെ തിരക്കുപിടിച്ച് അതിന്റെ ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നത് ഈ പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് റവന്യൂ മന്ത്രി കെ.രാജന്റെ യും, സ്ഥലം എംഎ‍ൽഎ. ബാലചന്ദ്രന്റെയും കഴിവുകേടാണ െന്നും കെ.സി.അഭിലാഷ് കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.ശ്യാമള മുരളീധരൻ, കോൺഗ്രസ്സ് നേതാക്കളായ സി.കെ.ഫ്രാൻസിസ്, സണ്ണി വാഴപ്പിള്ളി, ജിജോ ജോർജ്ജ്, ജോഷി തട്ടിൽ, ജോൺസൺ ആവോക്കാരൻ, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.ഗോപാലകൃഷ്ണൻ, ടി.വി.തോമസ്, സണ്ണി രാജൻ, കെ.എ. അഫാദ്, ജ്യോതി ആനന്ദ്, കെ.ജയദേവൻ, സുധാകരൻ, രാജേഷ്.സി.ജെ, നിധിൻ ജോസ്, പ്രിൻസ് പുതുശ്ശേരി, മുരളി മണ്ണുത്തി, കെ.ജി.ജോയ്, സി.ഡി.റാഫി എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രതിഷേധക്കാർ കെ.രാജന്റെ കോലം കത്തിച്ചതിനു ശേഷമാണ് മടങ്ങിയത്.