കണ്ണൂർ : ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര-കേരളസർക്കാറുകളെ പുകച്ചുപുറത്തു ചാടിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. പാചക വാതക വില വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി കണ്ണൂർ ഹെഡ് പോസ്റ്റാഫീസിനു മുൻപിൽ നടത്തിയ ജനപ്രതിനിധികളുടെ അടുപ്പുകൂട്ടൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും അതിനാധാരമായ കാരണങ്ങളെ തടയിടാനോ ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾകൈക്കൊള്ളാനോ തയ്യാറാകാത്ത കേന്ദ്ര-കേരള സർക്കാറുകൾക്കെതിരായിട്ടുള്ള പ്രക്ഷോഭത്തിലാണ് മുസ്ലിം ലീഗെന്നും അതിന്റെ തുടക്കമാണ് അടുപ്പ് കൂട്ടൽ സമരമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.ഭാരവാഹികളായ അഡ്വ എസ്.മുഹമ്മദ്, ടി.എ.തങ്ങൾ,ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള,അഡ്വ.കെ.എ.ലത്തീഫ്,അൻസാരി തില്ലങ്കേരി, കെ.പി. താഹിർ,എംപി.എ.റഹീം, എം.എസ്. എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. സാജിത ടീച്ചർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എസ്.കെ ആബിദ ടീച്ചർ, കെ. താഹിറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.ഫാരിഷ , പി.പി.ഷമീമ , നസീമ ചാമാളിയിൽ പ്രസംഗിച്ചു.