കണ്ണൂർ: പയ്യന്നൂരിൽ ഓവുചാലിൽ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ കേളോത്ത് ജസ്ന ആശുപത്രിക്ക് സമീപത്തെ ഓടയിൽ നിന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കവ്വായി സ്വദേശി ഗിരീശന്റെ മൃതദേഹമാ(60)ണ് കണ്ടെത്തിയത്.

സംഭവമറിഞ്ഞതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മുഖത്ത് സാരമായ പരിക്കുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മൃതദേഹം തിരിച്ചറിഞ്ഞ സഹോദരൻ പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.