- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യായ ഫീസ്: ബ്രണ്ണൻ സ്കൂൾ ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി എം.എസ്.എഫ് പ്രവർത്തകർ

X
തലശേരി: തലശേരി ഗവ: ബ്രണ്ണൻ സ്‌കൂളിൽ അഞ്ചാം ക്ലാസ് അഡ്‌മിഷൻ വേണ്ടി പിടിഎ ഫണ്ട് എന്ന പേരിൽ അനധികൃതമായി രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കുന്നതിനെതിരെ എം എസ് എഫ് മണ്ഡലം കമ്മിറ്റി ഡി.ഇ.ഒ ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച പരാതി നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം എം എസ് എഫ് തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി സ്‌കൂളിൽ കുത്തിയിരിപ്പ് സമരം നടത്തി. അനധികൃതമായി ഈടാക്കിയ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത് , മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, ജോ.സിക്രട്ടറി ഫസ്ലിൻ, മുൻസിപ്പൽ പ്രസിഡന്റ് മാസിൻ, സൻഹർ, ഷഹ്സിം, മുഹമ്മദ്, മുമ്പശിർ, ഫർസാം എന്നിവർ പങ്കെടുത്തു
Next Story


