കണ്ണൂർ: കണ്ണൂർ എക്സ്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും കണ്ണൂർ റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസരത്തും നടത്തിയ പരിശോധന യിൽ 2.500 കിലോഗ്രാം കഞ്ചാവ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ തുടർപരിശോധനയിൽ 17 കുപ്പികളിലായി (12.750 ലിറ്റർ ) ഗോവൻ മദ്യം ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനാസംഘത്തിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി. ടി .പ്രിവെന്റീവ് ഓഫീസർ മാരായ സന്തോഷ്. എം. കെ, അഡോൺ ഗോഡ്ഫ്രഡ്. സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് എം. , പി.നിഖിൽ എന്നിവർ പങ്കെടുത്തു.