ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കെ-റെയിലുമായി സഹകരിച്ചു 'കേരളാ ഐ ടിയും സിൽവർ ലൈനും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. 2022 മെയ് 19, വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സംവാദം കെ-റെയിൽ എം.ഡി വി.അജിത് കുമാർ ഉത്ഘാടനം ചെയ്യും.

കേരളത്തിന്റെ വികസനത്തിന് പുതിയ മുഖം നൽകുന്ന, കേരളത്തിലെ ഐ ടി ജീവനക്കാർക്ക് വളരെയേറെ പ്രയോജനപ്പെടുമെന്നു കരുതുന്ന സിൽവർ ലൈൻ പ്രോജക്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും കെ-റെയിൽ എം ഡി, ടെക്കികൾക്കായി മാത്രമായി പ്രതിധ്വനി സംഘടിപ്പിക്കുന്ന ഈ ഓൺലൈൻ പരിപാടിയിലൂടെ മറുപടി നൽകും.

താഴെ കൊടുക്കുന്ന Zoom ലിങ്ക് വഴിയും പ്രതിധ്വനി ഫേസ്‌ബുക്ക് പേജ് വഴിയും ഈ സംവാദത്തിൽ പങ്കെടുക്കാം

Zoom link - https://tinyurl.com/ycky7tmv
Fb link - fb.com/technoparkprathidhwani

കൂടുതൽ വിവരങ്ങൾക്ക് ::
ആനന്ദ് ആർ പി (ടെക്‌നോപാർക്ക്) - 9995693399
റീജേഷ് കെ വി(ഇൻഫോപാർക്ക്) - 96050 28666
ബിജുമോൻ എ (സൈബർപാർക്ക്) - 9846568696

ചോദ്യങ്ങളും അഭിപ്രായങ്ങളും താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ നേരത്തെ തന്നെ അപ്ലോഡ് ചെയ്യാവുന്നതാണ്.

https://forms.gle/65jx1y5JCd5CG26S9

ഈ ലൈവ് ചർച്ചയിൽ എല്ലാ ടെക്കി സുഹൃത്തുക്കളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നു പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.