കാഞ്ഞങ്ങാട് : സാധാരണക്കാരന്റെ കണ്ണീരൊപ്പിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി അവരുടെ ഹൃദയ തുടിപ്പായി മാറണമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ കെ രത്‌നാകരൻ.

ഷോക്ക് ഏറ്റു മരണപ്പെട്ട കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന ഡി വി ബാലകൃഷ്ണന്റെ നാല്പത്തിയൊന്നാം ചരമ ദിനത്തിൽ പ്രവാസി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണവും പായസ ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനു അതിന്റെ പഴയ കാല പ്രതാപം തിരിച്ചു പിടിക്കാൻ കുറുക്ക് വഴികളൊന്നും ഇല്ലെന്നും താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാൽ ജനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്മപെടുത്തി. കാരുണ്യ പ്രവർത്തങ്ങളിലെ ഡി വി ബാലകൃഷ്ണേട്ടന്റെ പ്രവർത്തനങ്ങൾ നാം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തെക്കേക്കര അധ്യക്ഷനായ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറൊടി ഡി വി ബാലകൃഷ്ണൻ അനുസ്മരണം നടത്തി.

മുനിസിപ്പൽ കൗൺസിലർ കെ കെ ബാബു, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേശൻ മൂലക്കണ്ടം, മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നേതാക്കളായ തസ്രീന, വിനീത് എച് ആർ, സനോജ്, പ്രവാസി കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് നിയാസ് ഹൊസ്ദുർഗ്, പുരുഷോത്തമൻ നെല്ലിക്കാട്ട്, വേണു കുശാൽ നഗർ, വിനോദ് കുശാൽ നഗർ, മുരളീധരൻ പടന്നക്കാട് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഉപ്പിലിക്കൈ സ്വാഗതവും ശിഹാബ് കാർഗിൽ നന്ദിയും പറഞ്ഞു.