- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
തലശേരി: തലശേരിയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരഞ്ഞോളി തോട്ടുമ്മൽ ഉമ്മൻചിറ സ്വദേശി കെപി. ജംഷീറാണ് തലശേരി ടൗൺപൊലിസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം തലശ്ശേരി കടൽ പാലം കസ്റ്റംസ് റോഡിന് സമീപത്ത് നിന്നാണ് എംഡി.എം എ യുമായി ജംഷീറിനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 1.74 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സി .ഐ എം.വി ബിജുവിന്റെ നേതൃത്വത്തിൽ സി.പി.ഒ ജിതേഷ്, കെ.അനിൽ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ ചെയ്തത്. കടൽപ്പാലം കേന്ദ്രീകരിച്ച് നിരവധി മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Next Story


