- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡീഷനൽ എസ്. ഐയുടെ മുഖത്തടിച്ച്പരുക്കേൽപ്പിച്ച വ്യാപാരിക്കെതിരെ കേസ്; സംഭവം മാലിന്യനീക്കത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

കണ്ണൂർ: മാലിന്യതർക്കത്തെ തുടർന്ന് അഡീഷനൽ എസ്. ഐയെ മർദ്ദിച്ചു പരുക്കേൽപ്പിച്ച വ്യാപാരിക്കെതിരെ പൊലിസ് കേസെടുത്തു. പെരിങ്ങോം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് അഡീഷനൽ എസ്. ഐ തൃച്ചംബരം സി. എം. ഹൗസിൽ പി.പി അബൂബക്കർ സിദ്ദിഖിനാ(52)ണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്കാണ് സംഭവം.
തളിപ്പറമ്പ് സഹകരണാശുപത്രിക്ക് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന സുഹൃത്തായ ആംബുലൻസ് ഡ്രൈവർ ബഷീറിനെ കാണാനെത്തിയതയതായിരുന്നു സിദ്ദിഖ്.മുകൾ നിലയിലേക്ക് കയറുന്നതിന് സമീപത്തെ പൊതുസ്ഥലത്ത് വെച്ച തക്കാളിപെട്ടിയിലെ മാലിന്യങ്ങൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ധിക്കാരപരമായി എസ്. ഐയെ തെറിവിളിച്ച കടയുടമ മാലിന്യപ്പെട്ടി എസ്. ഐ തന്നെ മാറ്റിവെച്ചപ്പോൾ മുഖത്തടിച്ച് പരുക്കേൽപ്പിച്ചുവെന്നാണ് കേസ്.
എസ്. ഐക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കടയുടമ നജീബിന്റെ പേരിൽ തളിപ്പറമ്പ് പൊലിസാണ് കേസെടുത്തത്. ഈ ഭാഗത്ത് സ്വകാര്യ കച്ചവടക്കാർ പൊതുസ്ഥലം കൈയേറുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.


