- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക പ്രതിഷേധ സംഗമം സെക്രട്ടറിയേറ്റ് പടിക്കൽ ശനിയാഴ്ച
തിരുവനന്തപുരം: വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുക, കടം എഴുതിത്ത്തള്ളി ജപ്തി ലേല നടപടികൾ നിർത്തിവയ്ക്കുക, വനവിസ്തൃതിക്കായും കോർപ്പറേറ്റുകൾക്കായും കൃഷിഭൂമി പിടിച്ചെടുക്കുന്നതവസാനിപ്പിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പു വരുത്തുക, കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, കടാശ്വാസ കമ്മീഷൻ വീണ്ടും അപേക്ഷയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (21/5/22) രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുൻപിൽ കർഷക പ്രതിഷേധ സംഗമം നടത്തുന്നു.
ദേശീയ കൺവീനർ ശിവകുമാർ കക്കാജി ഉൽഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ദേശീയ, സൗത്ത് ഇന്ത്യൻ, സംസ്ഥാന നേതാക്കളായ കെ.വി ബിജു, അഡ്വ. വി സി സെബാസ്റ്റ്യൻ, കെ ശാന്തകുമാർ, ഡോ.ജോസ്‌കുട്ടി ഒഴുകയിൽ, പി.ടി. ജോൺ, അഡ്വ. ജോൺ ജോസഫ്, മുതലാംതോട് മണി പാലക്കാട്, മനു ജോസഫ് തിരുവനന്തപുരം, ജോർജ് സിറിയക് മലപ്പുറം, ജോസഫ് തെള്ളിയിൽ കോട്ടയം, സണ്ണി ആന്റണി ഇടുക്കി, പി.ജെ ജോൺ മാസ്റ്റർ വയനാട്, ഷുക്കൂർ കണാജെ കാസർഗോഡ്, എന്നിവർ സംസാരിക്കും.