തലശേരി: നഗരത്തിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം സ്വദേശി അത്തിലാൻ പറമ്പിൽ ആമിനാസ് വീട്ടിൽ കെ.വി.സഫീറി(35) ആണ് 25 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്ന് 40,000 ത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.

വൈകിട്ടോടെ പഴയ സ്റ്റാന്റിൽ നിന്നാണ് ഇയാളെ തലശേരി എസ്‌ഐ ആർ മനു, പൊലീസ് ഉദ്യോഗസ്ഥരായ ജിതേഷ് കോപ്പായി, കെ.ഷിബു ,അനിൽ ആന്റണി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. രാവിലെ കണ്ണവത്ത് നിന്ന് ഓട്ടോറിക്ഷയുമായി നഗരത്തിൽ എത്തുന്ന സഫിർ യാത്രക്കാരെ കയറ്റാതെ വൻതോതിൽ കഞ്ചാവ് വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു കഞ്ചാവ് വില്പന നടത്തിയ തുകയാണ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.