ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ആദ്യമായാണ് ബിഎ. 4 ന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

മെയ്‌ ഒമ്പതിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലെത്തിയ ആൾക്കാണ് ഓമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇൻസാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്.