- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിൽ തർക്കം; നടക്കാത്ത കാര്യത്തിന് കുട്ടികളെ പോലെ തർക്കിക്കരുതെന്ന് ബിജെപി
ബെംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കവെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബിജെപിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.
എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കങ്ങൾക്കിടെ കോൺഗ്രസിന് തലവേദന തീർക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കം മുറുകുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. തർക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന് സിദ്ധരമായ്യയും ഡികെ ശിവകുമാറും നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ സിദ്ധരാമയ്യ നടത്തിയ പ്രസംഗമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തർക്കത്തിന് വഴി തുറന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ദളിത് സംഘർഷ സമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രസംഗം. താൻ അടുത്ത മുഖ്യമന്ത്രിയായാൽ ദളിതരുടെ പ്രശ്‌നങ്ങളിൽ ഇടപെടുമെന്നായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. കോൺഗ്രസ് ഇക്കുറി അധികാരത്തിലേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ ജനങ്ങൾ പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് സിദ്ധരമായ്യയുടെ അനുയായി ആയ ചമ്രാജ്‌പേട്ട് എംഎൽഎ ബിസെഡ് സമീർ അഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.
അതിനിടെ സിദ്ധരമായ്യയുടെ കീഴിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കർണാടകയിൽ കോൺഗ്രസിന് എളുപ്പം അധികാരം നേടാനാകുമെന്ന് പ്രതികരിച്ച് കെ പി സി സി ജനറൽ സെക്രട്ടറിയും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായ മലവള്ളി ശിവണ്ണയും രംഗത്തെത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഇത്തരം പ്രതികരണങ്ങളിൽ സിദ്ധരാമയ്യ ക്യാമ്പിനെതിരെ ഡി കെ ശിവകുമാർ പക്ഷം രംഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങൾ പാർട്ടി വിരുദ്ധമാണെന്നായിരുന്നു കുനിഗൽ എം എൽ എയും ഡികെ ശിവകുമാറിന്റെ അനുയായുമായ എച്ച്ഡി രംഗനാഥ് പറഞ്ഞത്. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ പാർട്ടിയുടെ സാധ്യതകളെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം കിട്ടാത്തതും നടക്കാത്തതുമായ കാര്യങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസിൽ തർക്കം ഉണ്ടാകാറുള്ളതെന്ന് പരിഹാസിച്ച് ബിജെപി രംഗത്തെത്തി . ഭരണം എന്നുള്ള കോൺഗ്രസ് പ്രതീക്ഷ അവസാനിപ്പിക്കുന്നതാണ് നല്ലത് . ഇനി വരാൻ ഇരിക്കുന്ന തിരഞ്ഞടുപ്പുകൾ ബിജെപി തന്നെ വിജയം കൈവരിക്കും . മുഖ്യമന്ത്രി ആരാകണം എന്ന് ബിജെപി തീരുമാനിക്കുമെന്ന് നേതാക്കൾ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്