- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹവാഗ്ദാനം നൽകി യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; യുവാവിനെതിരെ കേസ്

X
കണ്ണൂർ: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്നും വിവാഹ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. വയനാട് മേപ്പാടി സ്വദേശി ഹമീദിനെതിരെ(44)യാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
വളപട്ടണം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഇയാൾ യുവതിയുടെ മാലയും വളയും ഉൾപ്പെടെ മൂന്നരപവന്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടന്നുകളയുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്തത്. കുറ്റാരോപിതനായ യുവാവിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.
Next Story


