- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി സിൽവർ ലൈനല്ല കേരളത്തിന് ഇരുണ്ട പാത; ജനവിരുദ്ധ പദ്ധതി ജനങ്ങളെ സമ്പന്നരെന്നും ദരിദ്രരെന്നുമുള്ള വിഭജനത്തിലേക്ക് നയിക്കുന്നതാണൈന്നും മേധാപട്ക്കർ

കണ്ണൂർ: കേരളത്തിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി സിൽവർ ലൈൻ അല്ലെന്നും ഇരുണ്ട പാതയാണെന്നും സമൂഹത്തിൽ സാമ്പത്തികമായി വലിയ അന്തരം സൃഷ്ടിക്കുന്ന ഈ ജനവിരുദ്ധ പദ്ധതി ജനങ്ങളെ സമ്പന്നരെന്നും ദരിദ്രരെന്നുമുള്ള വിഭജനത്തിലേക്ക് നയിക്കുന്നതാണെന്നും ഈ ദുരന്ത പദ്ധതിക്കെതിരെ വിജയം വരെയും ജനങ്ങൾ പോരാടണമെന്നും പ്രശസ്ത പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക മേധാ പട്ക്കർ പറഞ്ഞു.
കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ സിൽവർലൈൻ പ്രതിരോധ സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ പരിപാടിയിൽ അധ്യക്ഷയായി. കെ. റെയിൽ ഉയർത്തുന്ന വിഷയം ഏതാനും വീടുകൾ ഇല്ലാതാകുന്ന വിഷയമോ നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്നതോ അല്ല. ലോലമായ കേരളത്തിന്റെ പരിസ്ഥിതിയെ വിനാശകരമായി ബാധിക്കുന്നതും കേരളത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്.
പണം തിരിച്ചടക്കാൻ ശേഷിയുണ്ടെന്ന് പറയുന്ന പിണറായി വിജയൻ എൻഡോസൾഫാൻ പീഡിതർക്ക് കോടതി പറഞ്ഞ നഷ്ടപരിഹാരം പോലും നൽകുന്നില്ല. ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നതാണോ ഏതാനും സമ്പന്നർക്ക് ഏതാനും മണിക്കൂർ ലാഭിക്കുന്നതിന് പണം കടം വാങ്ങുകയാണോ എന്ന് ആലോചിക്കണം. വിഷയം വികസന മാതൃക യുടെയും മുൻഗണനയുടെതുമാണ്.
കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ, സി.ആർ നീലകണ്ഠൻ, ഡോ.ഡി.സുരേന്ദ്രനാഥ്, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, വിജയരാഘവൻ ചേലിയ, വി എസ്.അനിൽകുമാർ, കെ.സി ഉമേഷ് ബാബു, എപി ബദറുദ്ദീൻ, ഇ. എ അജീർ അഡ്വ.വിനോദ് പയ്യട, അഡ്വ. കസ്തൂരി ദേവൻ, വി.കെ രവീന്ദ്രൻ, അഡ്വ പി.സി വിവേക്, രാജൻ കോരമ്പേത്ത് എന്നിവർ പ്രസംഗിച്ചു. ഐ. ഗോപിനാഥ് രചിച്ച കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം എന്ന പുസ്തകം കാനത്തെ കെ റെയിൽ വിരുദ്ധ സമര നായിക യശോദാമ്മക്ക് മേധാ പട്കർ നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. മേധാ പട്ക്കറെ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ഭാരവാഹികളായ പുഷ്പ റാണി, അനിത എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സതീഷ് കുമാർ കുഞ്ഞിമംഗലം അവതരിപ്പിച്ച 'ദി ട്രയിൻ ' എന്ന നാടകം പരിപാടിയോടനുബന്ധിച്ച് അവതരിപ്പിച്ചു.


