- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക പരിശീലനത്തിലൂടെ ജീവിതവഴി തേടി ഉദ്യോഗാർത്ഥികൾ; അഞ്ചുവർഷം പിന്നിടുമ്പോൾ അപൂർവ്വ നേട്ടവുമായി പൊലീസ്

കണ്ണൂർ: ജില്ലാപൊലീസ് നടത്തിവരുന്ന സൗജന്യകായിക പരിശീലനക്യാംപ് അഞ്ചുവർഷം പൂർത്തിയാക്കി. 2017 ഓഗസ്റ്റ് 27നാണ് പൊലിസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനം തുടങ്ങിയത്. വിവിധ സായുധ സേനകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർഥികളുടെ കായിക ക്ഷമത കൈവരിക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചത്. അന്നത്തെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ടി.കെ രത്നകുമാറിന്റെ ആശയമായിരുന്നു അത്.
നിലവിൽ കണ്ണൂരിൽ 15 യുവതികൾക്കും 60 യുവാക്കൾക്കും പരിശീലനം നൽകി വരുന്നുണ്ട്. മയ്യിൽ 47 ഓളം പേരും തളിപ്പറമ്പിൽ 60 ഓളം പേരും പരിശീലനം നേടുന്നുണ്ട്. കരസേനയിൽ പ്രവേശനം ലഭിച്ച പ്രവീണെന്ന യുവാവാണ് ഇതു വഴി ജോലി ലഭിച്ച ആദ്യത്തെ വ്യക്തി.
എക്സൈസ് വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ ഗ്രൂപ്പ് ഡി, സിവിൽ പൊലിസ് ഓഫീസർ എന്നിങ്ങനെ വിവിധസേനാ വിഭാഗങ്ങളിൽ നിരവധി പേർ കായിക ക്ഷമത ടെസ്റ്റ് പാസ്സായി നീയമനം നേടിയിട്ടുണ്ട്.
ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്. ഐ രാജേന്ദ്രനാണ് മുഖ്യ പരിശീലകൻ. ഈ അടുത്ത കാലയളവിൽ 48 ഉദ്യോഗാർത്ഥികൾക്കു വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ചിട്ടുണ്ട്.കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ യുവതി, യുവാക്കൾക്ക് വിവിധ സേനകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായുള്ള കായികക്ഷമത ഉറപ്പുവരുത്താനാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പിന്നീട് വിവിധ പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥിളുടെ അപേക്ഷയെ തുടർന്ന് മയ്യിൽ, തളിപ്പറമ്പ് എന്നിവടങ്ങളിൽ പൊലീസ് ഫ്രണ്ട്ലി പരിശീലനമാരംഭിക്കുകയായിരുന്നു. സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന്റെ പ്രത്യേക താൽപര്യത്തെ തുടർന്ന് പദ്ധതി കൂടുതൽ വിപുലമായി നടത്തിവരികയാണ്. ഇപ്പോൾ കണ്ണൂർ അസി: കമ്മിഷണറായി ചുമതലയേറ്റ ടി.കെ രത്നകുമാറിനാണ് പൊലീസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനത്തിന്റെ ചുമതല.


