കുന്നത്തൂർ :- ചക്കുവള്ളി മിഴിഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭികര വാദ വിരുദ്ധ ദിനം മാനവ സൗഹൃദ സദസ് എന്ന പേരിൽ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവത്തിൽ പങ്കെടുത്ത ബാലവേദി കുട്ടികളെ അനുമോദിക്കൽ, എച്ച് എസ് വായനമത്സര വിജയികൾക്ക് ഉള്ള സമ്മാനദാനം,ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ ബാലവേദി അംഗം എമിയ ജോസിന് അനുമോദനം, മിഴി കുട്ടി കൂട്ടം ബാലവേദി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും പരിപാടിയോടൊപ്പം സംഘടിപ്പിച്ചു കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹു'സൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ,അർത്തിയിൽ അൻസാരി,എം.മനു,നാസർ മൂലത്തറയിൽ,മാത്യു പടിപ്പുരയിൽ,ലത്തീഫ് പെരുംകുളം,അഖിൽ രാജ്,എം എസ് സന്ദീപ് എന്നിവർ പ്രസംഗിച്ചു.

ഇന്ത്യാ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായംഎഴുതിചേർത്തുകൊണ്ടാണ് 1991 മെയ് 21 കടന്നു പോയത്. പൊതു തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ, തമിഴ് നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് എൽ ടി ടി ഇ തീവ്രവാദികളാലാണ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധിയുടെയും മറ്റ് 16 പേരുടെയും ജീവനായിരുന്നു. ആ ഇരുണ്ട ദിനം ത്തിൽ പൊലിഞ്ഞത്. ഇതിന്റെ ഓർമ്മ പുതുക്കി തീവ്രവാദത്തിൽ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുന്നതിനും ഇതിനായി ബോധവത്ക്കരണം നടത്തിയുമാണ് തീവ്രവാദ വിരുദ്ധ ദിനം രാജ്യം ആചരിക്കുന്നത്.