കോഴിക്കോട്: ബിസിനസ് കേരളയുടെ ഈ വർഷത്തെ രണ്ടാമത്തെ ട്രേഡ് എക്സ്പോ കാലിക്കറ്റ് ട്രേഡ് സെന്ററിൽ മെയ് 26 മുതൽ 29 വരെയായി നടക്കും. ഐകോൺ മീഡിയ അക്കാദമി, എസ്എസ് ഇന്റർനാഷണൽ മോഡലിങ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

കോവിഡ് കാരണം പ്രതിസന്ധിയിലായ വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, ലോജിസ്റ്റിക്സ് വിതരണ മേഖലയെ മെച്ചപ്പെടുത്തുക ബ്രാൻഡ് / പ്രോഡക്ട് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് എക്സ്പോ. മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, കോസ്മെറ്റിക്സ്, ഫർണീച്ചേഴ്സ്, ബിൽഡേഴ്സ്, കൃഷി ഡിജിറ്റൽ സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിലെ പ്രദർശനമാണ് നാല് ദിവസങ്ങളിലായി നടക്കുന്നത്.

കൂടാതെ, ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേളയും നടക്കും. 200 ഓളം കമ്പനികളാണ് പതിനായിരത്തിലധികം അവസരങ്ങളുമായി തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. 100 ലധികം ബിസിനസ് എക്സ്ബിഷൻ സ്റ്റാളുകളാണ് എക്സ്പോയിൽ സജ്ജമാക്കുന്നത്. 25 വാഹന സ്റ്റാളുകളിലൂടെ ആഡംബര വാഹനം, പുതിയ വാഹനങ്ങളുടെ പ്രദർശനവും ലോഞ്ചുകളും നടക്കും. 25 ലധികം വിവാഹ പ്രദർശന സ്റ്റാളുകൾ, കൂടാതെ 25 സ്റ്റാളുകൾ അടങ്ങിയ ഫുഡ് കോർട്ട് എന്നിവയും എക്സ്പോയെ ആകർഷണീയമാക്കും. കൂടാതെ, എല്ലാദിവസവും ഇന്റർനാഷണൽ മാർവെല്ലസ് ഫാഷൻ ഷോ മത്സരവും എക്‌സ്‌പോയിൽ അരങ്ങേറും.

26ന് ബിസിനസ് അവാർഡുകൾ, പെപ് ടോക്കുകൾ, ഉൽപ്പന്ന -സേവന-ബ്രാൻഡ് ലോഞ്ചുകൾ, ബിസിനസ് പ്രസന്റേഷൻ, 100 വനിതാ വ്ളോഗർമാരുടെ സംഗമം എന്നിവയും നടക്കും. ബിസിനസ് മേഖലയിലെ പത്തോളം പ്രമുഖരാണ് ബിസിനസ് ടോക്കിൽ പങ്കെടുക്കുന്നത്. നിങ്ങളുടെ ബിസിനസിനെ പരിചയപ്പെടുത്താനും ഇൻവെസ്റ്റേഴ്സിനെ കണ്ടെത്താനുമുള്ള ഒരു വേദി കൂടിയാകുമിത്. 27ന് ജോബ് ഫെയറുകളും ബിസിനസ് അഭിമുഖങ്ങളും 28 ന് 50+ വനിതകളുടെ മെഹന്തി ഫെസ്റ്റും വനിതാ സംരംഭകരുടെ കേക്ക് നിർമ്മാണ മത്സരങ്ങളും നടക്കും. സമാപന ദിവസമായ 29ന് കാലാപരിപാടികളും ഫാഷൻ ഷോയും കലാ സാംസ്‌കാരിക രംഗത്തെ പ്രശസ്തരെ അവാർഡ് നൽകി ആദരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ആൽബ പ്രദർശനവും ഉണ്ടായിരിക്കും.
ആദ്യത്തെ വെഡ്ഡിങ് എക്സ്പോയും ഇതാണ്.

കൂടുതൽ വിവരങ്ങൾക്ക് +91 7511188200, +91 7511194200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ബിസിനസ് കേരള മാനേജിങ് ഡയറക്ടർ നൗഷാദ് ഇ.പി ,ഐക്കൺ മീഡിയ മാനേജിങ് ഡയറക്ടർമാരായ നിഷാദ്,ഷൈഷാദ്, ജ്വൽ ഷാരോൺ എന്നിവർ പങ്കെടുത്തു.