കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കതിരൂർ, ചൊക്ളി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ഞായറാഴ്‌ച്ച രാത്രി കണ്ണൂർ യോഗശാല റോഡിൽവെച്ചു കണ്ണൂർ ടൗൺ എസ്. ഐ നസീബിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ നിന്നും മയക്കുമരുന്നുമായി നാലുയുവാക്കളെ പൊലിസ് പിടികൂടിയത്.

ചൊക്ളി ഈസ്റ്റ് പള്ളൂരിലെ ശ്രേയസ് ഹൗസിൽ അർജുൻദാസ്(25) കതിരൂർ ലത്തീഫ് ക്വാട്ടേഴ്സിിൽ അബ്ദുൽ സാജിദ്(25)കതിരൂർ നാലാം മൈൽ സ്വദേശി ടി.കെ ഹൗസിൽ തഫ്സീർ(26) കതിരൂർ അഞ്ചാം മൈൽ പീടികക്കണ്ടിയിൽ ഹൗസിൽ ടി.കെ അശ്വിൻ(27) എന്നിവർ പൊലിസ് പിടിയിലായത്. ഇവരിൽ നിന്നും 0.69ഗ്രാം എം.ഡി. എം.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവിൽ പൊലിസ് ഓഫിസർമാരായ വിനോദ്, രസന്ത്, മിഥുൻ എന്നിവരും വാഹനപരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.