നവിശ്വാസമാർജ്ജിക്കാൻ കഴിയാത്ത സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, പെട്രോൾ-ഡീസൽ, മണ്ണെണ്ണ തുടങ്ങി പാചക വാതക ഇന്ധനങ്ങൾക്കു് സംസ്ഥാനം നികുതി ഇളവ് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന ക്രമങ്ങൾ പരിഷ്‌കരിക്കുക, ക്ഷേമനിധി പെൻഷൻ 3000 രൂപയായി ഉയർത്തുക, ഗതാഗത - നിർമ്മാണ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ 17 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺ എട്ടിന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന

സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലയിൽ മ്യൂസിയത്തിനെതിർ
വശംപബ്ലിക്ഓഫീസിനു മുൻപിൽ പ്രതിഷേധാഗ്‌നി കൊളുത്തൽ സമരം മെയ്‌ 25 ബുധൻ രാവിലെ 10 മണിക്ക് ആരംഭിക്കും. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും ഡി.സി.സി.പ്രസിഡണ്ടുമായ പാലോടു രവി ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി.ആർ. പ്രതാപൻ അധ്യക്ഷതവഹിക്കും.ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.