- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം; പയ്യന്നൂർ നഗരസഭയിൽ വ്യാപാര സ്ഥാപനങ്ങളിൽ സ്റ്റിക്കർ പതിക്കൽ ആരംഭിച്ചു

പയ്യന്നൂർ: പയ്യന്നൂർ നഗരസഭ ക്ലീൻ പയ്യന്നൂർ - ഗ്രീൻ പയ്യന്നൂർ പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ വസ്തുക്കളുടെ സൂക്ഷിപ്പും, കൈമാറ്റവും നിരോധിച്ചു കൊണ്ടുള്ള സ്റ്റിക്കർ കടകളിൽ പതിച്ചു കൊണ്ട് പ്ലാസ്റ്റിക് നിരോധിത ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്ക്കരണ സ്റ്റിക്കർ പതിച്ച് ചെയർപേഴ്‌സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.വി.സജിത അദ്ധ്യക്ഷത വഹിച്ചു. ടി.പി. സെമീറ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഹരിപുതിയില്ലത്ത്, ബിനില, ഹരിതസേന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച ഉത്തരവ് ബോർഡുകളും, ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ നഗരസഭ കാര്യാലയത്തിൽ ഹരിത പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
തുടർ ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും സ്റ്റിക്കർ പതിക്കുമെന്നും, നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ വില്ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.


