- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപതിയുടെ പേരിൽ വ്യാജരേഖ: വ്യാപാരിക്കും സഹോദരനുമെതിരായ കേസിൽ കുറ്റപത്രം

കണ്ണൂർ: അനധികൃതമായി നിർമ്മിച്ച കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റാൻ കോർപറേഷൻ നോട്ടിസ് നൽകിയപ്പോൾ രാഷ്ട്രപതിയുടെ നോട്ടീസ് നൽകിയപ്പോൾ രാഷ്ട്രപതിയുടെ പേരിലുള്ള വ്യാജരേഖ ഹാജരാക്കിയ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി.
പയ്യാമ്പലത്തെ പി. പി ഉമ്മർകുട്ടി, സഹോദരൻ പി.പി. എംഅഷ്റഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികളെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവുമാണ് അറസ്റ്റു ചെയ്തത്. ഫോർട്ട് റോഡിലെ സൂപ്പർമാർക്കറ്റിനോടനുബന്ധിച്ചു അനധികൃത കെട്ടിടനിർമ്മാണം നടത്തുന്ന കോർപറേഷൻ തടഞ്ഞിരുന്നു.
എന്നാൽ ബിൽഡിങ്റൂൾ അസാധുവാക്കി കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവുണ്ടെന്ന് കാട്ടി പയ്യാമ്പലം സ്വദേശിയായ പി.പി ഉമ്മർകുട്ടി പയ്യാമ്പലം കോർപറേഷന് രേഖാമൂലം വിശദീകരണം നൽകുകയായിരുന്നു. ഇതു വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കോർപറേഷൻ സെക്രട്ടറി ജില്ലാകലക്ടർക്കും സിറ്റി പൊലീസ്‌കമ്മീഷണർക്കും തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഷ്ട്രപതി ഭവനിൽ നിന്നും അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് ഉമ്മർകുട്ടിക്കും സഹോദരനുമെതിരെ രാഷ്ട്രപതിയുടെ വ്യാജരേഖ ചമച്ചതിന് കേസെടുത്തത്. തുടർന്നാണ് ഇരുവരെയും പ്രതികളാക്കി കൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


