ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലാണ് സംഭവം. ദളിത് വിഭാഗം നേതാവ് ബാലചന്ദർ ആണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. ഇന്ന് രാത്രി എട്ട് മണിയോടെ ആയിരുന്നു കൊലപാതകം.