കണ്ണൂർ: കണ്ണൂർനഗരമധ്യത്തിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപത്തെ ജി. എസ്. ടി ഉദ്യോഗസ്ഥനായ സന്ദീപിന്റെ ആർദ്രമെന്ന വീട്ടിലാണ് കവർച്ച നടന്ന്. കണ്ണൂർ ജി. എസ്.ടി. ഓഫിസ് ജീവനക്കാരനായ സന്ദീപും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിലെ ജീവനക്കാരിയായ ഭാര്യയും ചൊവ്വാഴ്‌ച്ച പകൽ വീടുപൂട്ടി ജോലിക്ക് പേയാതിനുുശേഷമാണ് മോഷണം നടന്നത്.

ഇവർ വൈകുന്നേരം മടങ്ങിവരുമ്പോൾ മുൻവശത്തെ വാതിൽ കുത്തി തുറന്നു കിടന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി വ്യക്തമാകുന്നത്. അലമാരയിൽ സൂക്ഷിച്ച ഒരു പവൻ സ്വർണം, മൂന്ന് സ്വർണക്കമ്മലുകൾ,2000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. സന്ദീപിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.