- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

തലശേരി: തലശേരി നഗരത്തിൽ വ്യാപകമായി നഗരസഭാ ആരോഗ്യവകുപ്പ്് ഉദ്യോഗസ്ഥർ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടികൂടി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരത്തിലെ ചിലകടകളിൽ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. തലശേരി നഗരത്തിലെ ഇരുപതിലേറെ കടകളിൽ നടന്ന പരിശോധനയിൽ 250 കിലോയോളം നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും,പ്ലേറ്റ്, ഗ്ലാസ് എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂർ ജില്ല പ്ലാസ്റ്റിക് മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയ കടയ്ക്ക് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭാസെക്രട്ടറി ബിജു മോൻ ജേക്കബ്, ഹെൽത്ത് സൂപ്പർവൈസർ കെ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ ബാബു, തുടങ്ങിയവർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു


