കണ്ണൂർ: സമൂഹത്തിൽ സ്വതന്ത്ര ചിന്തയും ശാസ്ത്ര ബോധവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എസെൻസ് ഗ്ലോബൽ സെമിനാർ നടത്തും. ക്യൂരിയോസ് 2022 എന്ന പേരിൽ  27 ന് ഹോട്ടൽ ബിനാലെയിലാണ് സെമിനാർ. അന്ധവിശ്വാസങ്ങൾക്കും മതഭ്രാന്തുകൾക്കും ബദലായി ശാസ്ത്രചിന്ത പ്രചരിപ്പിക്കുന്ന സംഘടനയാണ് എസെൻസ് ഗ്ളോബലെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2015 മുതൽ പ്രവർത്തനമാരംഭിച്ച എസൈൻസ് ഗ്ലോബൽ മതാതീതമായ മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത്. ആർഭാട പ്രഹസന കെട്ടു താലികൾ മരണക്കുരുക്കുകളായി മാറുന്ന ഇക്കാലത്ത് മസ്തിഷ്‌ക്കങ്ങൾക്കുള്ള ഒരു ആൻഡി വൈറസ് പ്രോഗ്രാമാണ് ക്യൂരിയോസ് 22 എന്ന സെമിനാറെന്ന് ഭാരവാഹികൾ അറിയിച്ചു.

സെമിനാറിൽ പ്രൊഫ.രവിചന്ദ്രൻ സി., ഡോ.കെ.എം.ശ്രീകുമാർ, ഡോ. പ്രവീൺ ഗോപിനാഥ്, അമൃത യു, ഷാരോൺ സാപ്പിയൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. വാർത്താ സമ്മേളനത്തിൽ എം.എ കബീർ, കെ.വി.ശ്രീകാന്ത്, ടി.എംകൃഷ്ണകുമാർ, പ്രദീപൻ, വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.