- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ നിർവ്വഹിച്ചു
പാലാ: കൃഷിയുടെ മഹത്വം തിരിച്ചറിയണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്തിലെ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൻജിത്ത് ജി മീനാഭവന്റെ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ സിബി സെബാസ്റ്റ്യൻ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ജയരാജു, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പുഷ്പാ ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഫിലോമിന ഫിലിപ്പ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, മെമ്പർമാരായ ടോമി ജോൺ, ജിജി ജേക്കബ്, ഷീബറാണി, സിജുമോൻ, ശ്രീജയാ, ഇമ്മാനുവൽ, ആര്യ സബിൻ, എൻ കെ ശശികുമാർ എന്നിവർ പ്രസംഗിച്ചു.