- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിലയിൽ കണ്ടെത്തി
പട്‌ന: തലക്ക് 75 ലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ട സന്ദീപ് യാദവിനെയാണ് (55) ഗയയിലെ ലുത്വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ തലയ്ക്ക് ജാർഖണ്ഡ് സർക്കാർ 50 ലക്ഷം രൂപയും ബിഹാർ സർക്കാർ 25 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഗയ ബാംകേബസാർ സ്വദേശിയായ സന്ദീപ് യാദവിനെതിരെ ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അഞ്ഞൂറോളം കേസുകളുണ്ട്.
ബോംബാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാൾ അവശനായിരുന്നെന്നാണ് സൂചന. പൊലീസിനു വിവരങ്ങൾ നൽകിയെന്നാരോപിച്ചു ഇയാൾ ബിഹാറിലെ ഗയയിൽ നാലു ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു. ഗ്രാമവാസികളാണ് വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഗ്രാമവാസികൾ ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ന്യൂസ് ഡെസ്ക്