പാലക്കാട് പോക്‌സോ കോടതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവിട്ട എം. ജെ. സോജന്റെ വിചാരണക്ക് സർക്കാർ അനുമതിക്കായുള്ള പോരാട്ടം ദീർഘകാലത്തേക്കുള്ളതായിരിക്കുമെന്ന് അഡ്വ ജയശങ്കർ പറഞ്ഞു. വാളയാർ അമ്മയും അച്ഛനും നടത്തിയ ഏകദിന സത്യഗ്രഹം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യഗ്രഹ സമ്മേളത്തിൽ നീതിസമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കൺവീനർ വി എം. മാർസൻ സ്വാഗതം പറഞ്ഞു.
സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.

ഗ്ലേവിയസ് ടി. അലക്‌സാണ്ടർ, അശോക് (സ്വരാജ് ഇന്ത്യ), അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ സഹോദരി സരസു , കൃഷ്ണൻ മലമ്പുഴ (ഐ എൽ പി ), അഡ്വ. RP ശ്രീനിവാസൻ ( സിറ്റിസൺ ഫോറം ), പ്രൊഫസൂസൺ, മീന ചന്ദ്രൻ (സ്വരാജ് ഇന്ത്യ വനിത വിഭാഗം ), രമേഷ് നന്മണ്ട (ഐഎൽ പി ), വിജയൻ അമ്പലക്കാട് ( എസ് സി. എസ്ടി ഫെഡറേഷൻ ), വിജയൻ അമ്പലക്കാട് , സിന്ധു പത്തനാപുരം (DHRM), കെ. വാസുദേവൻ, അസൂറ ടീച്ചർ (വിമൺ ജസ്റ്റിസ്),
പിരായിരി സെയ്ദ് മുഹമ്മദ്, ഒ.കെ. സുധാക
രൻ ( IDF), PV നടേശൻ (ആൾ ഇന്ത്യാ SC/ ST കോൺഫെഡറേഷൻ ), PH കബീർ (ഹ്യുമൺ റൈറ്റ്‌സ് ) , ഷിബു എ എം , ലത മേനോൻ (ഭാരതീയ നാഷണൽ ജനതാദൾ) തുടങ്ങിയവർ സത്യഗ്രഹത്തെ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു.