കോഴിക്കോട്: പ്രമുഖ ചരിത്രകാരനും ഇസ്ലാമിക പണ്ഡിതനുമായ പ്രഫ.എൻ കെ മുസ്തഫാ കമാൽ പാഷയുടെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു. ലോകത്തുടനീളം സഞ്ചരിച്ച് അവ ചിത്രീകരിച്ച് പുതുതലമുറയെ ചരിത്രം പഠിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച മാതൃക അവിസ്മരണീയമാണ്. ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ എന്ന പേരിൽ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ വിജ്ഞാനപ്രദമാണ്.

ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗമായും സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബാംഗങ്ങൾ, ചരിത്രവിദ്യാർത്ഥികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു.