- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയും ജീവിതവും എങ്ങനെ സമന്വയിപ്പിക്കാം: എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: ജോലിയും ജീവിതവും എങ്ങനെ സമന്വയിപ്പിക്കാം എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറിസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. റാണി ജോഷി ( എൻ എൽ പി മാസ്റ്റർ ട്രെയിനർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. തൽപരരായ എല്ലാവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം. ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും.
സ്ത്രീകളിൽ കൂടുതലും, അതുകൊണ്ട് തന്നെ ഈ സെമിനാർ ഇന്നത്തെ തലമുറക്ക് ഉപകാരപ്രദമാകുമെന്ന് സംഘാടകർ കരുതുന്നു. മെയ് 28ന് ഉച്ചക്ക് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356606446 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org