- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: വാട്സ് ആപ്പ് വഴി ഒറ്റനമ്പർ ചൂതാട്ടം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ യോഗശാല റോിഡിൽവച്ചാണ് ചിറക്കൽ സ്വദേശി പുത്തലത്ത് പുതിയ പുരയിൽ അർഷാദ്(39) എട്ടുമണിയോടെ പൊടിക്കുണ്ട് ചിറക്കൽ മുച്ചിലോട്ടുകാവിന് സമീപത്തുവെച്ച് കുന്നരുവത്ത് ബൈജു(47) എന്നിവരെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്നും 7830 രൂപയും പിടിച്ചെടുത്തു. എസ്. ഐ നജീബ്, സി.പി.ഒ മാരായ രാമചന്ദ്രൻ, സുഗേഷ്, നാസർ, നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ പങ്കെടുത്തു. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സ്ഥാനം നേടിയ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പറാണ് ഇവർ ചൂതാട്ടത്തിനായി തെരഞ്ഞെടുത്തിരുന്നത്.
അയ്യായിരം രൂപ ഒന്നാം സമ്മാനമായി കൊടുക്കുന്ന ഒരു ടിക്കറ്റിന് പത്തുരൂപയാണ് വാങ്ങിയിരുന്നത്. ഗൂഗിൾ പേവഴിയാണ് സമ്മാനത്തുക അയച്ചു നൽകിയിരുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ചൂതാട്ടം നടത്തിയിരുന്നു. ഓൺ ലൈൻ കൂടാതെ സാധാരണക്കാരെ ആകർഷിക്കുന്നതിനായി നേരിട്ടും ഇടപാട് നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


