കണ്ണൂർ: റോഡരികിൽ പൊള്ളലേറ്റ നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വയോധികൻ ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തിൽ ചക്കരക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നീലേശ്വരം ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ മുണ്ടക്കൽ ജോസഫിനെയാ(79)ണ് കണ്ണൂർ- മട്ടന്നൂർ സംസ്ഥാന പാതയിലെ മതുക്കോത്ത് റോഡരികിൽ തീപൊള്ളലേറ്റ നിലയിൽ വ്യാഴാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ ആറുമണിയോടെ മരണമടയുകയായിരുന്നു. കഴിഞ്ഞ ദിവസം ജോസഫ് വാരത്തെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. അവിടുന്ന് മടങ്ങിയപ്പോഴാണ് സംഭവം. കർഷകനാണ് മരണമടഞ്ഞ ജോസഫ്.

ഭാര്യ: ലീലാമ്മ( കൊച്ചമ്പുഴത്തുങ്കൽ കുടുംബാംഗം) മക്കൾ: അനിറ്റ്(മജിസ്ട്രേറ്റ് കോടതി തലശേരി) ഷാർളറ്റ്, ജിജിറ്റ്. മരുമക്കൾ: അഡ്വ. ജയ്സൺ( ഇരിട്ടി) ബാബു(ശങ്കരംപാടി) ചാൾസ്(സിവിൽ എക്സൈസ് ഓഫിസർ) സംസ്‌കാരം കാലിച്ചാനടുക്കം പള്ളിയിൽ നടന്നു.