- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലയിൽ വിസിയുടെ ഏകാധിപത്യഭരണം; സർവകലാശാല തകർച്ചയുടെ വക്കിലെന്നും കെ എസ് യു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. തനിക്ക് ഇഷ്ടമില്ലാത്തവരെ എല്ലാം പുകച്ച് പുറത്ത് ചാടിക്കാൻ മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഗുണ്ടായിസ മനോഭാവമാണ് വി സി പിന്തുടരുന്നതെന്നും ഇത് സർവ്വകലാശാലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള കുത്തഴിഞ്ഞ ഭരണത്തിലും ഏകാധിപത്യ സമീപനത്തിലും പ്രതിഷേധിച്ച് പ്രോ വൈസ് ചാൻസലറും രാജിക്കൊരുങ്ങുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതും ഗൗരവതരവുമാണ്. വി സിയുടെ ഗുണ്ടായിസ മനോഭാവം മൂലം പരമ്പരയായി യൂണിവേഴ്സിറ്റിയിൽ വീഴ്ചകൾ ഉണ്ടായി കൊണ്ടിരിക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ കുറച്ച് കാലമായി അഡ്‌മിനിസ്ട്രേഷൻ രംഗത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കൂടെ ജോലി ചെയ്തിരുന്ന നാലാമത്തെ സ്റ്റാറ്റിയുട്ടറി ഓഫീസറാണ് കാലവധി പൂർത്തിയാകാതെ രാജിക്കൊരുങ്ങുന്നത്.
വൈസ് ചാൻസലറുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ, ആദ്യം രാജിവെച്ച് പുറത്ത് പോയത് മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.ടി. രവീന്ദ്രനാണ്.പിന്നീട് ദീർഘകാലം രജിസ്ട്രാറിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് രജിസ്ട്രാർ സാബുമുഹമ്മദിനെ ഉച്ചയ്ക്ക് ഊണ് കഴിച്ച് വന്നപ്പോൾ ഉച്ച കഴിഞ്ഞ തീയതി വെച്ച് അപമാനിക്കും വിധം തസ്തികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഷമ്മാസ് ആരോപിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്