- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ നഗരത്തിൽ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം വരുന്നു. നൈറ്റ് പാസ് ഏർപ്പെടുത്തി അനധികൃത ഓട്ടോ സർവീസ് നിർത്തലാക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരി പറഞ്ഞു. ഒപ്പം, നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പ്രത്യേക പാസും നൽകും.
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മുഴുവൻ ഡ്രൈവർമാരും ജൂൺ ഒന്ന് മുതൽ രാത്രി 10-ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം മാത്രമേ ഓട്ടോ സർവീസ് നടത്താനാവൂ. പാസുകൾ ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവൻ രേഖകളുടെയും ലൈസൻസിന്റെയും പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ മെയ് 30-നകം ഹാജരാക്കണം.
മറുനാടന് മലയാളി ബ്യൂറോ
Next Story