- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ്, ഗോവ ആർച്ച് ബിഷപുമാരെ കർദിനാൾമാരാക്കി ഉയർത്തി; സ്ഥാനാരോഹണം ഓഗസ്റ്റ് 27ന്
വത്തിക്കാൻ സിറ്റി: 21 ആർച്ച്ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരായി നിയമിച്ചു. ഹൈദരാബാദ് ആർച്ച് ബിഷപ് ആന്തണി പൂല, ഗോവ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ എന്നിവരും കർദിനാൾമാരായി നിയമിതരായി. ഇവരുടെ സ്ഥാനാരോഹണം ഓഗസ്റ്റ് 27ന് നടക്കും. ആന്ധ്രപ്രദേശിലെ ചിന്തുക്കൂരിൽ 1961 നവംബർ 15നു ജനിച്ച ആന്തണി പൂല 1992ലാണ് വൈദികനായത്. 2008 ഏപ്രിൽ 18ന് കർണൂൽ ബിഷപ്പായി അഭിഷിക്തനായി. 2021 ജനുവരി 3ന് ഹൈദരാബാദ് ആർച്ച്ബിഷപ്പായി ചുമതലയേറ്റു.
ഗോവ, ദാമൻ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ 1953 ജനുവരി 20ന് ഗോവയിലെ അൽഡോണയിൽ ജനിച്ചു. 1979 ഒക്ടോബർ 28ന് വൈദികനായി. 1993 ജനുവരി 20ന് ഗോവ, ദാമൻ അതിരൂപതാ സഹായമെത്രാനായി. 2004 മാർച്ച് 21ന് ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. സിസിബിഐ പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.