കോഴിക്കോട്: നല്ല ആശയവിനിമയത്തിലൂടെ എങ്ങനെ ബന്ധങ്ങൾ ദൃഢമാക്കാം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. സത്യരഞ്ജൻ കുമാർ (ഫ്രീലാൻസ് പരിശീലകൻ, മംഗലാപുരം ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

തൽപരരായ എല്ലാവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം. നല്ല ബന്ധങ്ങൾക്ക് കോട്ടം വന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത് അതുകൊണ്ട് തന്നെ ഈ സെമിനാർ ഇന്നത്തെ തലമുറക്ക് ഉപകാരപ്രദമാകുമെന്ന് സംഘാടകർ കരുതുന്നു. ജൂൺ 4ന് ഉച്ചക്ക് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356607191 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org