തിരുവനന്തപുരം: ലിനൻ തുണിത്തരങ്ങളുടെ മുൻനിര ദാതാക്കളായ ആദിത്യ ബിർല ഗ്രൂപ്പിന്റെ കീഴിലുള്ള ലിനൻ ക്ലബ്ബിന്റെ പുതിയ സ്റ്റോർ തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. ടെക്സ്റ്റൈൽസ് വിഭാഗം ബിസിനസ് മേധാവി തോമസ് വർഗീസ് ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവ്വഹിച്ചു.

ഈർപ്പം വലിച്ചെടുക്കുന്നതിൽ കോട്ടൻ വസ്ത്രങ്ങളെക്കാൾ രണ്ടിരട്ടി ശക്തിയുള്ള ലിനൻ തുണിത്തരങ്ങൾ കൂടുതൽ കാലം നിലനിൽക്കുന്നതും, ആന്റി ബാക്റ്റീരിയൽ സവിശേഷത ഉള്ളതുമാണെന്ന് തോമസ് വർഗീസ് പറഞ്ഞു. അതിനാൽ തന്നെ ലിനൻ ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാറില്ലെന്നും കേരളത്തിലെ കാലവസ്ഥയ്ക്ക് ഇണങ്ങുന്ന തുണിതരമാണ് ലിനൻ വസ്ത്രങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലുടനീളം 24 സ്റ്റോറുകളുള്ള ലിനൻ ക്ലബ്ബിന്റെ തലസ്ഥാനത്തെ മൂന്നാമത്തെ സ്റ്റോറാണ് ലുലു മാളിലേത്.ഗുണമേന്മയുള്ള ലിനൻ വസ്ത്രങ്ങൾ തന്നെയാണ് പുതിയ സ്റ്റോറിന്റെയും സവിശേഷത. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള നിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് നിർമ്മിക്കുന്ന റെഡിമെയ്ഡുകൾ, കന്റെംപ്രറി ഡിസൈനുകൾ, ലിനൻ ഷർട്ടുകൾ, കുർത്ത, നെഹ്‌റു ജാക്കറ്റുകൾ, ബന്ധഗാല, ഷെർവാണി, ബ്ലെയസറുകൾ, ട്രൗസറുകൾ എന്നിവയെല്ലാം പുതിയ സ്റ്റോറിൽ ലഭ്യമാണ്. 100% ലിനൻ നിർമ്മിത ഷർട്ടുകൾ, ട്രൗസറുകൾ, കുർത്തകൾ എന്നിവയാണ് ലിനൻ ക്ലബ്ബ് സ്റ്റുഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള റെഡിമെയ്ഡുകൾ. തുണിത്തരങ്ങൾക്കു പുറമെ ലിനൻ ക്ലബ്ബിന്റെ പ്രീമിയം കസ്റ്റം തയ്യൽ സേവനവും ഉപഭോക്താക്കൾക്കായി പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.