- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ ആശുപത്രിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു മടങ്ങി; യുവതിക്കെതിരെ കേസ്
കണ്ണൂർ: നവജാതശിശുവിനെ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശിനിയായ ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ മെയ് 25ന് ആശുപത്രിയിലേക്ക് വീട്ടിൽ തനിച്ചു സ്വകാര്യബസിൽ കണ്ണൂരിലേക്ക് തിരിച്ച ഇവർക്ക് ബസിൽ നിന്നും പ്രസവ വേദന അനുഭവപ്പെടുകയും ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പിങ്ക് പൊലിസ് ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ഇവിടെ നിന്നും കുഞ്ഞിന് ജന്മം നൽകിയ യുവതി കുഞ്ഞിനെയെടുക്കാതെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ജില്ലാ ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനാണ് കുഞ്ഞിനെ ഏറ്റെടുത്തത്.
പ്രസവിച്ച അന്നുതന്നെ ഇവർ കുഞ്ഞിനെ വേണ്ടെന്ന്
അറിയിച്ചിരുന്നു. മെയ് 27നാണ് ഇവർ രേഖകളിൽ ഒപ്പുവയ്ക്കാതെ ആശുപത്രിയിൽ നിന്നുംമടങ്ങിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.




