- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജർ ഫിറ്റ്നസ് അപേക്ഷ നൽകിയില്ല; കണ്ണൂർ തള്ളോട് എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം പ്രതിസന്ധിയിൽ
കണ്ണൂർ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കൂത്തുപറമ്പ് സബ് ജില്ലയിലെ കോട്ടയം പൊയിൽ പഞ്ചായത്തിലെ തള്ളോട് എൽപി സ്‌കൂളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി അദ്ധ്യാപകർ. സ്‌കൂൾ മാനേജർ തദ്ദേശസ്വയംഭരണസ്ഥാപനത്തിന് അപേക്ഷ നൽകാത്തതിനാൽ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിരിക്കുകയാണെന്ന് അദ്ധ്യാപകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്‌കൂളിന്റെ പുതിയ മാനേജ്മെന്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് നിലവിൽ സ്‌കൂളിന്റെ പ്രവർത്തനം. 90 ലേറെ വർഷത്തെ പഴക്കമുള്ള കെട്ടിടം ഇപ്പോൾ പുതിയ മാനേജറുടെ കീഴിലാണ്. സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷ നൽകുവാൻ മാനേജ്മെന്റ് യാതൊരു കാരണവശാലും തയ്യാറാകുന്നില്ല. നേരത്തെ പഴയ മാനേജ്മെന്റ്നിയമിച്ച അദ്ധ്യാപകർ 25 ലക്ഷം രൂപവീതം നൽകണമെന്നാണ് മാനേജറുടെ ആവശ്യം.
എന്നാൽ ഇതിനു പകരമായി 30 ലക്ഷം രൂപയ്ക്ക് പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞിട്ടും അംഗീകരിക്കുന്നില്ലെന്നും അദ്ധ്യാപകർ പറഞ്ഞു. നാട്ടിലുള്ള ഒരു പൊതു വിദ്യാലയത്തെ തകർക്കുന്ന രീതിയിലാണ്മാനേജ്മെന്റ് സമീപനം പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ തുറന്നില്ലെങ്കിൽ ഇവിടെയുള്ള കുട്ടികൾ പെരുവഴിയിലാകും. സ്‌കൂൾ തുറക്കുന്നതിനു അടിയന്തരമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണമെന്നും അദ്ധ്യാപകർ ആവശ്യപ്പെട്ടു.
ഈക്കാര്യത്തിൽ കലക്ടർക്കും വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടർക്കും വിദ്യാഭ്യാ സ മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.ദിവസക്കൂലിക്ക് ജോലി ചെയ്യുന്നതങ്ങൾക്ക് ഇനി പണം കൊടുക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നും സ്‌കൂൾ കൈമാറിയത് തങ്ങളറിഞ്ഞിരുന്നില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപിക ആർ.ബിന്ദു, അദ്ധ്യാപകരായ വി അജിത്ത്, എൻ. ശിശിര,ശിശിര എന്നിവർ പങ്കെടുത്തു.




