- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് സഭയുടെ നിയുക്ത മെത്രാന്മാർക്ക് നാളെ റമ്പാൻ സ്ഥാനം നൽകും; പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ബാവ മുഖ്യകാർമ്മികനാകും
കോട്ടയം: ഓർത്തഡോക്‌സ് സഭയുടെ നിയുക്ത മെത്രാന്മാർക്ക് നാളെ റമ്പാൻ സ്ഥാനം നൽകും. മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗം മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഏഴ് പേരിൽ, ആറ് വൈദികർക്കാണ്് നാളെ റമ്പാൻ സ്ഥാനം നൽകുന്നത്. വ്യാഴാഴ്ച പരുമല സെമിനാരിയിലാണ് ചടങ്ങുകൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും.
ഫാ. എബ്രഹാം തോമസ്, ഫാ. പി.സി. തോമസ്, ഫാ. വർഗീസ് ജോഷ്വാ, ഫാ. വിനോദ് ജോർജ്, ഫാ. റെജി ഗീവർഗീസ്, ഫാ. സഖറിയാ നൈനാൻ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്. രാവിലെ 6.15-ന് പ്രഭാത നമസ്‌കാരം. ഏഴിന് വിശുദ്ധ കുർബ്ബാന. ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പൊലീത്താമാർ സഹകാർമികരായിരിക്കും. ജൂലായ് 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽവെച്ച് ഏഴുപേർക്കും മെത്രാപ്പൊലീത്താ സ്ഥാനംനൽകും.
Next Story