ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റഴും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻ കോപ്. പരിസ്ഥിതിയെ സംരക്ഷിക്കാനും അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.

'ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പലതവണ ഉപയോഗിക്കാൻ കഴിയുന്ന തുണി സഞ്ചികൾ പോലുള്ള നിരവധി മറ്റ് ഓപ്ഷനുകൾ യൂണിയൻ കോപ് നൽകുന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. കഴുകി ഉപയോഗിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമാണ് എന്നതാണ് ഇതിന്റെ ഏറ്റവും നല്ല വശം'- യൂണിയൻ കോപ് അഡ്‌മിൻ അഫയേഴ്‌സ് ഡയറക്ടർ മുഹമ്മദ് ബെറിഗാഡ് അൽ ഫലസി പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ കുറയ്ക്കുന്ന പദ്ധതി ആദ്യ ഘട്ടമെന്ന നിലയിൽ ദുബൈയിലെ യൂണിയൻ കോപ് സ്റ്റോറുകളിൽ ജൂലൈ ആദ്യം മുതൽ നടപ്പിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിലെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശം അടിസ്ഥാനമാക്കിയാണിത്. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഏജൻസിയും സെയിൽസ് ഔട്ട്‌ലറ്റുമാണ് യൂണിയൻ കോപ്. പരിസ്ഥിതി സംരക്ഷിക്കാനും സമൂഹത്തിൽ പ്ലാസ്റ്റിക് ബാഗുകൾ കുറയ്ക്കുന്ന ആശയത്തിന് തുടക്കമിടാനും പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതം തെളിയിക്കാനുമാണിത്.

ഉപഭോക്താക്കളെ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ബോധവത്കരിക്കാനും വ്യക്തിഗതവും സാമൂഹികവുമായ നല്ല തുടക്കങ്ങളെ പിന്തുണയ്ക്കാനും പരിസ്ഥിതിയോുള്ള സാമൂഹിക പ്രതിബദ്ധത പ്രകടമാക്കാനും ഉപഭോക്താക്കൾക്ക് മുമ്പിൽ നിലവിൽ ഉപയോഗിക്കുന്ന ബാഗുകൾക്ക് പകരം പരിഹാര മാർഗം അവതരിപ്പിക്കാനും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനും ലക്ഷ്യമിട്ടാണിത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾക്കായി കോ ഓപ്പറേറ്റീവ് സമഗ്രമായ രീതികൾ വികസിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിൽ നിന്ന് ആരംഭിച്ച് അവർക്ക് പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം മറ്റൊന്ന് നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ, പദ്ധതി നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനും അത് അനുസരിച്ച് ഉപഭോക്താക്കളുടെ ഹാപ്പിനസ് ഗോളിലേക്ക് എത്താനും യൂണിയൻ കോപ് ജാഗ്രത പുലർത്തുന്നു. ഇതിനെല്ലാം പുറമെ ലോകം മുഴുവൻ സുസ്ഥിര രീതികളിലേക്ക് നീങ്ങേണ്ടതുണ്ട്. വ്യക്തികളുടെ പെരുമാറ്റരീതികൾ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും സ്രോതസ്സുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച്, ഉപഭോക്താക്കൾ പ്രകൃതിദത്ത സ്രോതസ്സുകൾ സംരക്ഷിക്കുകയും തെറ്റായ രീതികളിലൂടെയുണ്ടാക്കുന്ന നെഗറ്റീവ് പ്രത്യാഘാതങ്ങൾ കുറയ്ക്കാനും ശ്രമിക്കേണ്ടതുണ്ട്.