- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ;സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് ഫീസിൽ 30 ശതമാനം ഇളവ്
മസ്‌കത്ത്: ഒമാനിൽ വിസ പുതുക്കുന്നതിനുള്ള നിരക്കുകൾ കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകൾ കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ തൊഴിൽ പെർമിറ്റുകളുടെ കാലാവധി പുതുക്കുന്നതിൽ കാലതാമസം വരുത്തിയവർക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ ഒന്നിനകം നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചിട്ടുണ്ട്. സുൽത്താന്റെ നിർദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകൾ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്തിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പുതിയ ഫീസിൽ 30 ശതമാനം ഇളവും ലഭിക്കും.
നേരത്തെ 2001 റിയാൽ ഈടാക്കിയിരുന്ന ഏറ്റവും ഉയർന്ന വിഭാഗത്തിൽ 301 റിയാലാക്കി ഫീസ് കുറച്ചു. സൂപ്പർവൈസറി തസ്തികകളായ മാനേജർമാർ, സ്ഥാപന മേധാവികൾ, സ്‌പെഷ്യലിസ്റ്റുകൾ, കൺസൾട്ടന്റുമാർ എന്നിങ്ങനെയുള്ളവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ തന്നെ സ്വദേശിവത്കരണ നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് 201 റിയാലായിരിക്കും ഫീസ്.
നേരത്തെ 601 റിയാൽ മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്ന തസ്തികകളിലേക്ക് ഇനി മുതൽ 201 റിയാലായിരിക്കും വിസാ ഫീസ്. സ്‌പെഷ്യലൈസ്ഡ്, സാങ്കേതിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ ഉൾപ്പെടുന്നവരിൽ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്കരണം നടപ്പാക്കിയ സ്ഥാപനങ്ങൾക്ക് 176 റിയാൽ ആയിരിക്കും ഫീസ്.
നിലവിൽ 301റിയാൽ മുതൽ 361 റിയാൽ വരെ ഈടാക്കുന്ന വിഭാഗത്തിൽ ഇനി മുതൽ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാൽ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂർത്തിയാക്കിയവർക്ക് 141 റിയാൽ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ൽ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്. കാർഷിക വിസാ നിരക്ക് 201 റിയാലിൽ നിന്ന് 141 റിയാലാക്കി കുറച്ചു.