തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് സംഘടിപ്പിക്കുന്ന ശില്പശാല ജൂൺ 15, 16 തീയതികളിൽ (ബുധൻ, വ്യാഴം) തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. എഴുത്തുകാർ, ഗവേഷകർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. ശില്പശാല സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2316306, 947956162, ഇമെയിൽ : silshilpashala@gmail.com.